പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിമുതൽ എന്നേക്കും ആമേൻ
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

പരിശുദ്ധാത്മാവി നോടുള്ള ജപം
പരിശുദ്ധാത്മാവി നോടുള്ള ജപം
പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ അങ്ങേ വെളിവിന്റെ കതിരുകൾ ആകാശത്തിന്റെ വഴിയേ അങ്ങയച്ചരുളണമേ അഗതികളുടെ പിതാവേ ദാനങ്ങൾ നല്കുന്നവനെ ഹൃദയത്തിന്റെ പ്രകാശമേ എഴുന്നള്ളി വരണമേ. അങ്ങേ വിശ്വാസികളുടെ ഹൃദയത്തിന്റെ ഉള്ളുകളെ അങ്ങ് നിറക്കേണമേ. അങ്ങേ വെളിവ് കൂടാതെ ഞങ്ങളിൽ ദോഷമല്ലാതെ ഒന്നുമില്ല. അറപ്പുള്ളതു കഴുകിക്കളയണമേ വാടിപ്പോയത് നനക്കേണമേ മുറിവേറ്റിയതു സുഖപ്പെടുത്തേണമേ രോഗപ്പെട്ടതു പൊറുപ്പിക്കേണമേ വഴിതെറ്റിപോയതു നേരെയാക്കേണമേ അങ്ങിൽ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികൾക്ക് അങ്ങേ ഏഴു വിശുദ്ധ ദാനങ്ങൾ നൽകേണമേ. ഭാഗ്യമരണവും പുണ്ണ്യ യോഗ്യതയും നിത്യാനന്ദവും അവിടുന്ന് ഞങ്ങൾക്ക് കല്പിച്ചരുളേണമേ ആമേൻ.
പ്രാരംഭ പ്രാർത്ഥന
പ്രാരംഭ പ്രാർത്ഥന
അളവില്ലാത്ത സകല നന്മസ്വരൂപിയായ സർവ്വേശ്വരാ, കർത്താവേ, നീച മനുഷ്യരും നന്ദിഹീനരും പാപികളുമായ അടിയങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയ അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അയോഗ്യരാകുന്നു എങ്കിലും അങ്ങയുടെ അളവില്ലാത്ത ദയയിൻ മേൽ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിൻറെ സ്തുതികളോട് ചേർന്ന് ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടി അങ്ങയെ സ്തുതിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ ആമേൻ.
വിശ്വാസപ്രമാണം
വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും ആകാശത്തിൻെറയും ഭൂമിയുടെയും സ്രഷ്ടാവുമായ ഏക ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു പിറന്നു പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഠകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാളങ്ങളിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാംനാൾ ഉയിർത്തു; സ്വർഗ്ഗത്തിലേയ്ക്ക് എഴുന്നെള്ളി പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാൻമാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു
ആമ്മേൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ!
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകേണമേ. ഞങ്ങൾക്കാവശ്യമായ ആഹാരം അന്നന്ന് ഞങ്ങൾക്കു തരണമേ. ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിൻമയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ആമ്മേൻ.
നൻമനിറഞ്ഞ മറിയം
നൻമനിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമ്മേൻ.
പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ മറിയമേ ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്ണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പുത്രാനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങൾ ദൈവശരണമെന്ന പുണ്ണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പരിശുദ്ധാത്മാവായ ദൈവത്തിന്റെ എത്രയും പ്രിയമുള്ള പരിശുദ്ധ മറിയമേ ഞങ്ങളിൽ ദൈവ സ്നേഹമെന്ന പുണ്യമുണ്ടായി വർധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ 1 ത്രിത്വ.
സന്തോഷത്തിന്റെ രഹസ്യങ്ങൾ
സന്തോഷത്തിന്റെ രഹസ്യങ്ങൾ
1. ഒന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ച് ഈാമിശിഹായെ പ്രസവിക്കുമെന്ന മംഗളവാർത്ത ഗബ്രിയേൽ മാലാഖ ദൈവകല്പനയാൽ അറിയിച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
2. രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവ് ഏലീശ്വാ ഗർഭിണിയായ വിവരം കേട്ടപ്പോൾ ആ പുണ്യവതിയെ ചെന്നുകണ്ട് മൂന്നു മാസത്തോളം അവൾക്ക് ശുശ്രൂഷ ചെയ്തു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
3. മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവ് തന്റെ ഉദരത്തിൽ ഉദ്ഭവിച്ച ദൈവകുമാരനെ പ്രസവിക്കാൻ കാലമായപ്പോൾ ബെത്ലഹേം നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ച് ഒരു തൊഴുക്കൂട്ടിൽ കിടത്തി എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
4. നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവ് തന്റെ ശുദ്ധികരണത്തിന്റെ നാൾ വന്നപ്പോൾ ഈശോമിശിഹായെ ദൈവാലയത്തിൽ കൊണ്ടുചെന്ന് ദൈവത്തിന് കാഴ്ചവച്ച് ശെമയോൻ എന്ന മഹാത്മാവിന്റെ കരങ്ങളിൽ ഏല്പിച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
5. അഞ്ചാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യകുമാരനു പന്ത്രണ്ട് വയസ്സായിരിക്കെ മൂന്നു ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാൾ ദൈവാലയത്തിൽ വച്ച് വേദ ശാസ്ത്രികളുമായി തര്ക്കിച്ചുകൊണ്ടിരിക്കെ അവിടുത്തെ കണ്ടെത്തിയെന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദുഃഖത്തിന്റെ രഹസ്യങ്ങൾ
ദുഃഖത്തിന്റെ രഹസ്യങ്ങൾ
1. ഒന്നാം ദൈവരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ പൂങ്കാവനത്തിൽ പ്രാർത്ഥിച്ചിരിക്കുമ്പോൾ ചോര വിയർത്തു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
2. രണ്ടാം ദൈവരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ പീലാത്തോസിന്റെ വീട്ടിൽ വച്ചു ചമ്മട്ടികളാൽ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
3. മൂന്നാം ദൈവരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹായെ യൂദന്മാർ മുൾമുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
4. നാലാം ദൈവരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ മരണത്തിനു വിധിക്കപ്പെട്ടതിനു ശേഷം തനിക്ക് അധികം അപമാനവും വ്യാകുലവും ഉണ്ടാകുവാൻ വേണ്ടി അവിടുത്തെ തിരുത്തോളിന്മേൽ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
5. അഞ്ചാം ദൈവരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ ഗാഗുൽത്താ മലയിൽ ചെന്നപ്പോൾ വ്യാകുല സമുദ്രത്തിൽ മുഴുകിയ പരിശുദ്ധമാതാവിന്റെ മുമ്പാകെ തിരുവസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ട് കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
മഹിമയുടെ രഹസ്യങ്ങൾ
മഹിമയുടെ രഹസ്യങ്ങൾ
1. ഒന്നാം ദൈവരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ പീഡകൾ സഹിച്ചു മരിച്ചതിന്റെ മൂന്നാം നാൾ ജയസന്തോഷങ്ങളോടെ ഉയിർത്തെഴുന്നള്ളി എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
2. രണ്ടാം ദൈവരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ തന്റെ ഉയിർപ്പിന്റെ ശേഷം നാല്പതാം നാൾ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നിൽക്കുമ്പോൾ സ്വർഗ്ഗാരോഹണം ചെയ്യ് എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
3. മൂന്നാം ദൈവരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോൾ സെഹിയോൻ ദശാലയിൽ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്റെ മേലും ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവിനെ അയച്ചു എന്നു ധ്യാനിക്കാം.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
4. നാലാം ദൈവരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ ഉയിർത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോൾ കന്യകാമാതാവ് ഈ ലോകത്തിൽനിന്ന് മാലാഖമാരാൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
5. അഞ്ചാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവ്, സ്വർഗ്ഗത്തിലെത്തിയ ഉടനെ തന്റെ ദിവ്യ കുമാരനാൽ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിക്കപ്പെട്ടു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
പ്രകാശത്തിന്റെ രഹസ്യങ്ങൾ
പ്രകാശത്തിന്റെ രഹസ്യങ്ങൾ
1. ഒന്നാംദൈവരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ ജോർദാൻ നദിയിൽ വെച്ച് സ്നാപകയോഹന്നാന്റെ കരങ്ങളിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ചപ്പോൾ സ്വർഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ അവിടുത്തെമേൽ എഴുന്നള്ളി വരികയും ചെയ്തു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
2. രണ്ടാം ദൈവരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ കാനായിൽ വച്ച് വിവാഹ വിരുന്നിന്റെ അവസരത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്താൽ വെള്ളം വീഞ്ഞാക്കി തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
3. മൂന്നാം ദൈവരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ ജോർദാനിലെ മാമ്മോദീസായ്ക്കും മരുഭൂമിയിലെ ഒരുക്കത്തിനും ശേഷം ദൈവരാജ്യത്തിന്റെ ആഗമനത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുവാൻ ആരംഭിച്ചു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
4. നാലാം ദൈവരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ താബോർ മലമുകളിൽ വച്ച് അന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ രൂപാന്തരപ്പെട്ട് തന്റെ സ്വർഗീയ മഹത്വം അവർക്ക് വെളിപ്പെടുത്തി എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
5. അഞ്ചാം ദൈവരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ സെഹിയോൻ ഊട്ടുശാലയിൽ വച്ച് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും അവർക്ക് സ്നേഹത്തിന്റെ പുതിയ കല്പനനല്കുകയും ചെയ്തശേഷം അവിടുത്തെ സ്നേഹത്തിന്റെ ശാശ്വത സ്മാരകമായ വിശുദ്ധ കുർബ്ബാന സ്ഥാപിച്ചു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യം ഉള്ളവരേയും അങ്ങേ സന്നിധിയിലേയ്ക് ആനയിക്കേണമേ
പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ജപമാല സമർപ്പണം
ജപമാല സമർപ്പണം
മുഖ്യദൂതനായ വി.മിഖായേലേ, ദൈവദൂതന്മാരായ വി.ഗബ്രിയേലേ, വി. റപ്പായേലേ, മഹാത്മാവായ വി. യൗസേപ്പേ, ശ്ലീഹന്മാരായ വി. പത്രോസേ, മാർപൗലോസേ, മാർ യോഹന്നാനേ, ഞങ്ങളുടെ പിതാവായ തോമാശ്ലീഹായെ , ഞങ്ങൾ വലിയ പാപികളായിരിക്കുന്നു വെങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോടു കൂടെ ഒന്നായി ചേർത്തു പരിശുദ്ധ ദൈവ മാതാവിന്റെ തൃപ്പാദത്തിങ്കൽ കാഴ്ചവയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ദൈവമാതാവിന്റെ ലുത്തിനിയ
കർത്താവേ, അനുഗ്രഹിക്കണമേ
കർത്താവേ, അനുഗ്രഹിക്കണമേ
മിശിഹായെ അനുഗ്രഹിക്കണമേ.
മിശിഹായെ അനുഗ്രഹിക്കണമേ.
കർത്താവേ അനുഗ്രഹിക്കണമേ.
കർത്താവേ, അനുഗ്രഹിക്കണമേ
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.
സ്വർഗസ്ഥനായ പിതാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
പരിശുദ്ധ മറിയമേ
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
ദൈവത്തിന്റെ പരിശുദ്ധ ജനനീ
ഞങ്ങൾക്കു വേണ്ടി അപേ..
കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ
ഞങ്ങൾക്കുവേണ്ടി അപേ..
മിശിഹായുടെ മാതാവേ
ഞങ്ങൾക്കുവേണ്ടി അപേ..
ദൈവവരപ്രസാദത്തിന്റെ മാതാവേ
ഞങ്ങൾക്കുവേണ്ടി അപേ..
ഏറ്റം നിർമ്മലമായ മാതാവേ
ഞങ്ങൾക്കുവേണ്ടി അപേ..
അത്യന്ത വിരക്തയായ മാതാവേ
ഞങ്ങൾക്കുവേണ്ടി അപേ..
കളങ്കമറ്റ കന്യകയായ മാതാവേ
ഞങ്ങൾക്കുവേണ്ടി അപേ..
കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ
ഞങ്ങൾക്കുവേണ്ടി അപേ..
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ
ഞങ്ങൾക്കുവേണ്ടി അപേ..
അത്ഭുതത്തിനു വിഷയമായ മാതാവേ
ഞങ്ങൾക്കുവേണ്ടി അപേ..
സദുപദേശത്തിന്റെ മാതാവേ,
ഞങ്ങൾക്കുവേണ്ടി അപേ..
സ്രഷ്ടാവിന്റെ മാതാവേ
ഞങ്ങൾക്കുവേണ്ടി അപേ..
രക്ഷകന്റെ മാതാവേ
ഞങ്ങൾക്കുവേണ്ടി അപേ..
ഏറ്റം വിവേകമതിയായ കന്യകേ
ഞങ്ങൾക്കുവേണ്ടി അപേ..
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ
ഞങ്ങൾക്കുവേണ്ടി അപേ..
സ്തുതിക്കു യോഗ്യയായ കന്യകേ
ഞങ്ങൾക്കുവേണ്ടി അപേ..
മഹാവല്ലഭയായ കന്യകേ
ഞങ്ങൾക്കുവേണ്ടി അപേ..
കനിവുള്ള കന്യകേ
ഞങ്ങൾക്കുവേണ്ടി അപേ..
ഏറ്റം വിശ്വസ്തയായ കന്യകേ
ഞങ്ങൾക്കുവേണ്ടി അപേ..
നീതിയുടെ ദർപ്പണമേ
ഞങ്ങൾക്കുവേണ്ടി അപേ..
ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ
ഞങ്ങൾക്കുവേണ്ടി അപേ..
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ
ഞങ്ങൾക്കുവേണ്ടി അപേ..
ആത്മജ്ഞാനപൂരിത പാത്രമേ
ഞങ്ങൾക്കുവേണ്ടി അപേ..
ബഹുമാനത്തിന്റെ പാത്രമേ
ഞങ്ങൾക്കുവേണ്ടി അപേ..
അത്ഭുതമായ ഭക്തിയുടെ പാത്രമേ
ഞങ്ങൾക്കുവേണ്ടി അപേ..
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ
ഞങ്ങൾക്കുവേണ്ടി അപേ..
ദാവീദിന്റെ കോട്ടയേ
ഞങ്ങൾക്കുവേണ്ടി അപേ..
നിർമ്മല ദന്തം കൊണ്ടുള്ള കോട്ടയേ
ഞങ്ങൾക്കുവേണ്ടി അപേ..
സ്വർണ്ണാലയമേ
ഞങ്ങൾക്കുവേണ്ടി അപേ..
വാഗ്ദാനത്തിന്റെ പേടകമേ
ഞങ്ങൾക്കുവേണ്ടി അപേ..
സ്വർഗ്ഗത്തിന്റെ വാതിലേ
ഞങ്ങൾക്കുവേണ്ടി അപേ..
ഉഷഃകാല നക്ഷത്രമേ
ഞങ്ങൾക്കുവേണ്ടി അപേ..
രോഗികളുടെ ആരോഗ്യമേ
ഞങ്ങൾക്കുവേണ്ടി അപേ..
പാപികളുടെ സങ്കേതമേ
ഞങ്ങൾക്കുവേണ്ടി അപേ..
പീഢിതരുടെ ആശ്വാസമേ
ഞങ്ങൾക്കുവേണ്ടി അപേ..
ക്രിസ്ത്യാനികളുടെ സഹായമേ
ഞങ്ങൾക്കുവേണ്ടി അപേ..
മാലാഖമാരുടെ രാജ്ഞീ
ഞങ്ങൾക്കുവേണ്ടി അപേ..
പൂർവപിതാക്കന്മാരുടെ രാജ്ഞി
ഞങ്ങൾക്കുവേണ്ടി അപേ..
ദീർഘദർശികളുടെ രാജ്ഞീ
ഞങ്ങൾക്കുവേണ്ടി അപേ..
ശ്ലീഹന്മാരുടെ രാജ്ഞീ
ഞങ്ങൾക്കുവേണ്ടി അപേ..
വേദസാക്ഷികളുടെ രാജ്ഞീ
ഞങ്ങൾക്കുവേണ്ടി അപേ..
വന്ദകന്മാരുടെ രാജ്ഞീ
ഞങ്ങൾക്കുവേണ്ടി അപേ..
കന്യകകളുടെ രാജ്ഞീ
ഞങ്ങൾക്കുവേണ്ടി അപേ..
സകലവിശുദ്ധരുടേയും രാജ്ഞീ
ഞങ്ങൾക്കുവേണ്ടി അപേ..
അമലോത്ഭവയായ രാജ്ഞീ
ഞങ്ങൾക്കുവേണ്ടി അപേ..
സ്വർഗാരോപിതയായ രാജ്ഞീ
ഞങ്ങൾക്കുവേണ്ടി അപേ..
പരിശുദ്ധ ജപമാലയുടെ രാജ്ഞീ
ഞങ്ങൾക്കുവേണ്ടി അപേ..
കർമ്മല സഭയുടെ അലങ്കാരമായ രാജ്ഞീ
ഞങ്ങൾക്കുവേണ്ടി അപേ..
സമാധാനത്തിന്റെ രാജ്ഞീ
ഞങ്ങൾക്കുവേണ്ടി അപേ..
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ
കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ
കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
സർവ്വേശ്വരന്റെ പുണ്യപൂർണയായ മാതാവേ, ഇതാ ഞങ്ങൾ നിന്നിലഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,
സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാപന പ്രാർത്ഥന
കർത്താവേ, പൂർണ്ണഹൃദയത്തോടെ സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ തൃക്കൺപാർത്ത് എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാൽ സകല ശതൃക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകൾ ഒക്കെയും ഞങ്ങളുടെ കർത്താവീശോ മിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്കു കല്പിച്ചു തന്നരുളേണമേ. ആമ്മേൻ
പരിശുദ്ധരാജ്ഞി,
പരിശുദ്ധരാജ്ഞി, കരുണയുടെ മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയിൽ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കൽ ഞങ്ങൾ നെടുവീർപ്പെടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥ, അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹീത ഫലമായ ഈശോയെ ഞങ്ങൾക്കു കാണിച്ചുതരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ, ആമ്മേൻ.
നമുക്കു പ്രാർത്ഥിക്കാം
സർവ്വശക്തനും നിത്യനുമായിരിക്കുന്ന സർവ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിക്കുവാൻ പൂർവ്വികമായി അങ്ങു നിശ്ചയിച്ചുവല്ലോ. ഈ ദിവ്യ മാതാവിനെ സ്മരിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങൾ അവരുടെ അനുഗ്രഹമുള്ള അപേക്ഷയാൽ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യ മരണത്തിലും നിന്ന് രക്ഷപെടുവാൻ കൃപചെയ്യണമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കർത്താവീശോ മിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്കു കല്പിച്ചു തന്നരുളേണമേ. ആമ്മേൻ.
എത്രയും ദയയുള്ള മാതാവേ
എത്രയും ദയയുള്ള മാതാവേ
എത്രയും ദയയുള്ള മാതാവേ , നിന്റെ സങ്കേതത്തിൽ ഓടിവന്ന് നിന്റെ സഹായം അപേക്ഷിച്ച് നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമെ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ ഈ വിശ്വാസത്താൽ ധൈര്യപ്പെട്ട് നിന്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ചു കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻ മാതാവേ! എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളേണമേ ആമ്മേൻ.
തിരുസഭയുടെ മദ്ധ്യസ്ഥനായ മാർ യൗസേപ്പ് പിതാവിനോട്
തിരുസഭയുടെ മദ്ധ്യസ്ഥനായ മാർ യൗസേപ്പ് പിതാവിനോട്
ഭാഗ്യവാനായ മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ നിന്റെ പക്കൽ ഞങ്ങൾ അണഞ്ഞു നിന്റെ മാധ്യസ്ഥത്തെ ഞങ്ങൾ ഇപ്പോൾ മനോശരണത്തോടുകൂടി യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവകന്യകയോട് നിന്നെ യോചിപ്പിച്ച ബന്ധത്തെ പ്രതിയും ഉണ്ണീശോയെ നീ ആലിംഗനം ചെയ്ത പിതാവിനടുത്ത സ്നേഹത്തെപ്രതിയും യേശുമിശിഹാ തന്റെ തിരുരക്തത്താൽ നേടിയ അവകാശത്തെ കൃപയോടെ നീ നോക്കണമെന്നും നിന്റെ ശക്തിയാലും വല്ലഭത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും എളിമയോടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു. തിരുകുടുംബത്തിന്റെ എത്രയും വിവേകിയായ കാവൽക്കാരാ, യേശുമിശിഹായുടെ തെരഞ്ഞെടുക്കപ്പെട്ട ജനത്തെ നീ ആദരിക്കണമേ. ഏറ്റവും പ്രിയമുള്ള പിതാവേ, അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കെയിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകനേ, അന്ധകാരശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഞങ്ങളെ സദയം സഹായിക്കണമേ. നീ ഒരിക്കൽ ഉണ്ണിയീശോയെ മരണകരമായ അപകടങ്ങളിൽനിന്ന് രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിന്റെ തിരുസഭയെ ശത്രുവിന്റെ കെണികളിൽനിന്നും ആപത്തുകളൊ ക്കെയിൽനിന്നും കാത്തുകൊള്ളണമേ. ഞങ്ങൾ നിന്റെ മാതൃക അനുസരിച്ചു നിന്റെ സഹായത്താൽ ബലം പ്രാപിച്ചു പുണ്യജീവിതം നയിക്കുവാനും നല്ല മരണം ലഭിച്ചു മരിക്കുവാനും സ്വർഗ്ഗത്തിൽ നിത്യഭാഗ്യം പ്രാപിക്കുവാനും തക്കവണ്ണം നിന്റെ മാദ്ധ്യസ്ഥത്താൽ ഞങ്ങളെല്ലാവരേയും എല്ലായ്പ്പോഴും കാത്തുകൊള്ളണമേ. ആമ്മീൻ
വി. യൗസേപ്പേ, ഞങ്ങൾ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളുടെ ജീവിതം നിന്റെ മാദ്ധ്യസ്ഥത്താൽ കുറ്റമില്ലാത്തതാകുവാനും സഹായം ചെയ്യണമേ.
അല്ലെങ്കിൽ
ഭാഗ്യപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടി വന്ന് അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിന്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങളിപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവകന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യസ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. തിരുകുടുംബത്തിന്റെ എത്രയും വിവേകമുള്ള കാവൽക്കാരാ, ഈശോമിശിഹായുടെ തെരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ, അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കെയിൽനിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ, അന്ധകാരശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ. അങ്ങ് ഒരിക്കൽ ഉണ്ണിയീശോയെ മരണകരമായ അപകടത്തിൽനിന്ന് രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിന്റെ തിരുസഭയെ ശത്രുവിന്റെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ. ഞങ്ങൾ അങ്ങ മാതൃക അനുസരിച്ചു അങ്ങേ സഹായത്താൽ ശക്തി പ്രാപിച്ചു പുണ്യജീവിതം കഴിക്കാനും നല്ല മരണം ലഭിച്ചു സ്വർഗ്ഗത്തിൽ നിത്യഭാഗ്യം പ്രാപിക്കാനും തക്കവണ്ണം അങ്ങേ മദ്ധ്യസ്ഥതയാൽ ഞങ്ങളെല്ലാവരേയും എല്ലായ് പ്പോഴും കാത്തുകൊള്ളണമേ. ആമേൻ
കരുണയുടെ ജപമാല
കരുണയുടെ ജപമാല
ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് വേണ്ടി കാരുണ്യ സ്രോതസ്സായി ഒഴുകി ഇറങ്ങിയ തിരുരക്തമേ തിരുജലമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
(3 പ്രാവശ്യം)
1 സ്വർഗ്ഗസ്ഥനായ
കൃപ നിറഞ്ഞ
വിശ്വാസപ്രമാണം
വലിയ മണികളില്
നിത്യപിതാവേ, അങ്ങയുടെ വത്സലസൂതനും ഞങ്ങളുടെ കർത്താവും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി അങ്ങയിൽ ഞങ്ങൾ ശരണപ്പെടുന്നു
ചെറിയ മണികളില്
ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെ പ്രതി ഞങ്ങളുടെയും ലോകം മുഴുവൻറെയും മേൽ കരുണയായിരിക്കേണമേ, (10 പ്രാവശ്യം)
അഞ്ചു ദശകവും കഴിഞ്ഞ്
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യൻ,
ഞങ്ങളുടെയും ലോകം മുഴുവൻറെയും മേൽ കരുണയായിരിക്കേണമേ. (3പ്രാവശ്യം)
തിരുഹൃദയ ജപമാല
തിരുഹൃദയ ജപമാല
നമ്മുടെ കർത്താവിന്റെ സ്നേഹത്തെ ധ്യാനിക്കുക
മിശിഹായുടെ ദിവ്യാമാവേ എന്നെ ശുദ്ധീകരിക്കണമേ
മിശിഹായുടെ തിരുശരീരമേ എന്നെ രക്ഷിക്കണമേ.
മിശിഹായുടെ തിരുരക്തമേ. എന്റെ ലഹരി പിടിപ്പിക്കണമേ.
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ, എന്നെ കഴുകണമേ.
മിശിഹായുടെ പീഡാനുഭവമേ, എന്നെ ധൈര്യപ്പെടുത്തണമേ.
മിശിഹാ തമ്പുരാനെ, എന്റെ അപേക്ഷ കേൾക്കണമേ.
നിന്റെ തിരുമുറിവുകളിൽ. എന്നെ മറച്ചുകൊണ
നിന്നിൽനിന്ന് പിരിഞ്ഞുപോകുവാൻ, എന്നെ അനുവദിക്ക
ദുഷ്ടശത്രുവിൽനിന്നു എന്നെ കാത്തുകൊള്ളണമേ.
എന്റെ മരണനേരത്തിൽ എന്നെ നിന്റെ പക്കലേക്കു വിളിക്കണമേ.
നിന്റെ പരിശുദ്ധന്മാരോടുകൂടെ നിത്യമായി നിന്നെ സ്തുതിച്ചു മഹത്വപ്പെടുത്തുന്നതിന് നിന്റെ
അടുക്കൽ വരുവാൻ എന്നോട് കല്പിക്കണമേ. ആമ്മീൻ
വലിയ മണികളിൽ
ഹൃദയശാന്തതയും എളിമയുള്ള ഈശോയെ , എന്റെ ഹ്യദയം നിന്റെ ദിവ്യഹൃദയത്തിന്
ഒത്തതാക്കിയരുളണമേ
ചെറിയ മണികളിൽ
യേശുമിശിഹായുടെ മാധുര്യമുള്ള തിരുഹൃദയമേ, എന്റെ സ്നേഹമായിരിക്കണമേ.
(ഓരോ ദശകത്തിന്റെയും അവസാനം)
മറിയത്തിന്റെ മാധുര്യമുള്ള ഹൃദയമേ, എന്റെ രക്ഷയായിരിക്കണമേ.
(ഇപ്രാകാരം 5 ആവർത്തി കഴിഞ്ഞിട്ട്
സമർപ്പണം
യേശുമിശിഹായുടെ ദിവ്യഹൃദയമേ, ഞങ്ങളോട് അലിവായിരിക്കണമേ.
അമലോത്ഭവ മറിയത്തിന്റെ കറയില്ലാത്ത ഹൃദയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
മിശിഹായുടെ തിരുഹൃദയം, എല്ലായിടത്തും
സ്നേഹിക്കപ്പെടട്ടെ
മരണപീഡയനുഭവിച്ച യേശുവിന്റെ തിരുഹൃദയമേ, ഇന്നു മരിക്കുന്നവരോടു
കൃപയായിരിക്കണമേ
തിരുഹൃദയ ലുത്തിനിയ
കർത്താവേ, അനുഗ്രഹിക്കണമേ. കർത്താവേ, അനുഗ്രഹിക്കണമേ.
മിശിഹായേ, അനുഗ്രഹിക്കണമേ. മിശിഹായേ, അനുഗ്രഹിക്കണമേ.
കർത്താവേ, അനുഗ്രഹിക്കണമേ. കർത്താവേ, അനുഗ്രഹിക്കണമേ.
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ മിശിഹായേ, ഞങ്ങളുടെ
പ്രാർത്ഥന കേൾക്കണമേ.
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന നീ കൈകൊള്ളണമേ. മിശിഹായേ,
ഞങ്ങളുടെ പ്രാർത്ഥന നീ കൈകൊള്ളേണമേ.
സ്വർഗ്ഗസ്ഥ പിതാവായ ദൈവമേ,
ലോകരക്ഷിതാവായ ദൈവപുത്രാ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
നിത്യപിതാവിൻ കുമാരനായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
കന്യാസ്ത്രീമാതാവിന്റെ ഉദരത്തിൽ പരിശുദ്ധ റൂഹായാൽ ഉരുവാക്കപ്പെട്ട യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ദൈവവചനത്തോട് കാതലായ വിധത്തിൽ യോജിച്ചിരിക്കുന്ന യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
അനന്തമഹിമയുള്ള യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ദൈവത്തിന്റെ പരിശുദ്ധാലയമായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
അത്യുന്നതന്റെ കൂടാരമായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ദൈവഭവനവും മോക്ഷവാതിലുമായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
നീതിയുടേയും സ്നേഹത്തിന്റേയും നിധിയായ യേശുമിശിഹായുടെ
തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
നന്മയും സ്നേഹവും നിറഞ്ഞ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
സകല പുണ്യങ്ങളുടേയും അഗാധമായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
സകല പുകഴ്ചക്കും എത്രയും യോഗ്യമായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
സകല ഹൃദയങ്ങൾക്കും അധിപനും കേന്ദ്രവുമായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും അടക്കിയിരിക്കുന്ന
യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ദൈവത്വത്തിൽ പൂർണ്ണതയൊക്കെയും വസിക്കുന്നതായ യേശുമിശിഹായുടെ
തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
നിത്യപിതാവിനു പ്രസാദിച്ചിരിക്കുന്നതായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങൾക്കെല്ലാവർക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂർണ്ണനിധിയായ
യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
നിത്യപർവ്വതങ്ങളുടെ ആശയായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ക്ഷമയുള്ളതും അധിക ദയയുള്ളതുമായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
തന്റെ കൃപ അപേക്ഷിക്കുന്ന സകലരേയും ഐശര്യപ്പെടുത്തുന്ന
യേശുമിശിഹായുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
ജീവന്റേയും വിശുദ്ധിയുടേയും ഉറവയായ യേശുമിശിഹായുടെ
തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ പാപങ്ങൾക്ക് പരിഹാരമായിരിക്കുന്ന യേശുമിശിഹായുടെ
തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
നിന്ദകളാൽ പൂരിക്കപ്പെട്ട യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ഞങ്ങളുടെ അതിക്രമങ്ങൾ നിമിത്തം തകർന്ന യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
മരണത്തോളം കീഴ്വഴക്കമുള്ളതായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
കുന്തത്താൽ കുത്തി തുറക്കപ്പെട്ട യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
സകല ആശ്വാസങ്ങളുടെയും ഉറവയായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ ജീവനും ഉയിർപ്പുമായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ സമാധാനവും യോജിപ്പുമായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
പാപങ്ങൾക്ക് പരിഹാരബലിയായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
നിന്നിൽ ആശ്രയിക്കുന്നവരുടെ രക്ഷയായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
തന്നിൽ മരിക്കുന്നവരുടെ ശരണമായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
സകല പുണ്യവാന്മാരുടെയും ആനന്ദമായ യേശുമിശിഹായുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവകുഞ്ഞാടായ യേശുതമ്പുരാനേ,
കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവകുഞ്ഞാടായ യേശുതമ്പുരാനേ,
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന നീ കേൾക്കണമേ.
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവകുഞ്ഞാടായ യേശുതമ്പുരാനേ,
കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
ഹൃദയശാന്തതയും എളിമയുമുള്ള യേശുവേ,
ഞങ്ങളുടെ ഹൃദയം നിന്റെ ഹൃദയത്തിന് ഒത്തതാക്കിയരുളണമേ.
നമുക്കു പ്രാർത്ഥിക്കാം
സർവ്വശക്തനും നിത്യനായ സർവ്വേശ്വരാ, നിന്റെ എത്രയും പ്രിയപ്പെട്ട പുത്രന്റെ
തിരു ഹൃദയത്തെയും പാപികളുടെ പേർക്കായി താൻ നിനക്കു കാഴ്ചവെച്ച
സ്തുതികളെയും പാപ പരിഹാരങ്ങളേയും തൃക്കൺപാർത്ത്, നിന്റെ കൃപ
അപേക്ഷിക്കുന്ന ഞങ്ങൾക്ക് ദയാപൂർവ്വം ക്ഷമ തന്നരുളണമേ. ഈ
അപേക്ഷകളെല്ലാം നിന്നോടും പരിശുദ്ധ റൂഹായോടും കൂടെ എന്നേക്കും
ജീവിച്ചു വാഴുന്ന നിന്റെ തിരുക്കുമാരൻ യേശു മിശിഹായുടെ നാമത്തിൽ
ഞങ്ങൾക്ക് തന്നരുളണമേ. ആമേൻ
മുഖ്യദൂതനായ വി. മിഖായേലിനോടുള്ള ജപം
മുഖ്യദൂതനായ വി. മിഖായേലിനോടുള്ള ജപം
മുഖ്യദൂതനായ വി. മിഖായേലേ, സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നത ശക്തികളോടും, അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകർത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വില കൊടുത്തു വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂരഭരണത്തിൽ നിന്നും രക്ഷിക്കുവാൻ വരണമേ. അങ്ങനെയാണല്ലോ തിരുസഭ തന്റെ പരിപാലകനും സംരക്ഷകനുമായി സ്നേഹിക്കുന്നത്. കർത്താവ് രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് കൂട്ടി കൊണ്ടുപോകുവാൻ നിയുക്തനായിരിക്കുന്നതു അങ്ങ് തന്നെയാണല്ലോ. ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിപ്പെടുത്തുവാൻ സമാധാനദാതാവായ ദൈവത്തോട് പ്രാർത്ഥിക്കണമേ. സാത്താൻ ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കർത്താവിന്റെ കരുണ വേഗം ഞങ്ങളുടെ മേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുൻപിൽ സമർപ്പിക്കണമേ. ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവന്റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ. അവൻ ഒരിക്കലും ഞങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. ആമേൻ
കുരിശിൻറെ വഴി
കുരിശിൻറെ വഴി
പ്രാരംഭ ഗാനം
കുരിശിൽ മരിച്ചവനേ
കുരിശാലേ വിജയം വരിച്ചവനേ
മിഴിനീരൊഴുക്കിയങ്ങേ കുരിശിന്റെ
വഴിയേ വരുന്നു ഞങ്ങൾ
ലോകൈക നാഥാ നിൻ
ശിഷ്യനായ്ത്തീരുവാൻ
ആശിപ്പോനെന്നുമെന്നും
കുരിശു വഹിച്ചു നിൻ
കാൽപ്പാടു പിൻ ചെല്ലാൻ
കല്പിച്ച നായകാ
നിൻ ദിവ്യരക്തത്താലെൻ പാപമാലിന്യം
കഴുകേണമേ ലോകനാഥാ
പ്രാരംഭ പ്രാർത്ഥന
നിത്യനായ ദൈവമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യർക്കു വേണ്ടി ജീവൻ ബലി കഴിക്കുവാൻ തിരുമനസ്സായ കർത്താവേ ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു.
അങ്ങു ഞങ്ങളെ സ്നേഹിച്ചു, അവസാനം വരെ സ്നേഹിച്ചു. സ്നേഹിതനു വേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നു അങ്ങ് അരുളി ചെയ്തിട്ടുണ്ടല്ലോ. പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്താ വരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാന യാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു. കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയിൽക്കൂടി വ്യാകുലയായ മാതാവിന്റെ പിന്നാലെ ഒരു തീർത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു. സ്വർഗ്ഗത്തിലേക്കുള്ള വഴി ഞെരുക്കമുള്ളതും വാതിൽ ഇടുങ്ങിയതുമാണെന്നു് ഞങ്ങളെ അറിയിച്ച കർത്താവേ ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങൾക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചുകൊണ്ട് ആ ഇടുങ്ങിയ വഴിയിൽക്കൂടി സഞ്ചരിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ.
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
(രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോൾ)
കുരിശു ചുമന്നിടുന്നു ലോകത്തിൻ
വിനകൾ ചുമന്നിടുന്നു.
നീങ്ങുന്നു ദിവ്യ നാഥൻ നിന്ദനം
നിറയും നിരത്തിലൂടെ
"എൻ ജനമേ, ചൊൽക ഞാനെന്തു ചെയ്തു
കുരിശെന്റെ തോളിലേറ്റാൻ
പൂന്തേൻ തുളുമ്പുന്ന നാട്ടിൽ ഞാൻ നിങ്ങളെ
ആശയോടാനയിച്ചു
എന്തേ,യിദം നിങ്ങളെല്ലാം മറന്നെന്റെ
ആത്മാവിനാതങ്കമേറ്റി
രണ്ടാം സ്ഥലം
ഈശോ മിശിഹാ കുരിശു ചുമക്കുന്നു
ഈശോമിശിഹായേ,
ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു,
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു. ഈശോയുടെ ചുറ്റും നോക്കുക. സ്നേഹിതന്മാർ ആരുമില്ല. യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു. പത്രോസ് അവിടുത്തെ പരിത്യജിച്ചു. മറ്റു ശിഷ്യന്മാർ ഓടിയൊളിച്ചു. അവിടുത്തെ അത്ഭുതപ്രവർത്തികൾ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും ഇപ്പോൾ എവിടെ? ഓശാനപാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു. ഈശോയെ സഹായിക്കുവാനോ, ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല. എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ചു തന്റെ കുരിശും വഹിച്ചുകൊണ്ട് എന്റെ പിന്നാലെ വരട്ടെ എന്ൻ അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. എന്റെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരിശു ചുമന്നുകൊണ്ട് ഞാൻ അങ്ങേ രക്തമണിഞ്ഞ കാല്പാടുകൾ പിന്തുടരുന്നു. വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കർത്താവേ എന്റെ ക്ലേശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാൻ എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ..)
കർത്താവേ അനുഗ്രഹിക്കണമേ,
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കണമേ.
(മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോൾ)
കുരിശിൻ കനത്തഭാരം താങ്ങുവാൻ
കഴിയാതെ ലോകനാഥൻ
പാദങ്ങൾ പതറി വീണു കല്ലുകൾ
നിറയും പെരുവഴിയിൽ
തൃപ്പാദം കല്ലിന്മേൽ തട്ടിമുറിഞ്ഞു
ചെന്നിണം വാർന്നൊഴുകി
മാനവരില്ല വാനവരില്ല
താങ്ങിത്തുണച്ചീടുവാൻ
അനുതാപമൂറുന്ന ചുടുകണ്ണുനീർ തൂകി
അണയുന്നു മുന്നിൽ ഞങ്ങൾ
മൂന്നാം സ്ഥലം
ഈശോ മിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
ഈശോമിശിഹായേ,
ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു.
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
കല്ലുകൾ നിറഞ്ഞ വഴി. ഭാരമുള്ള കുരിശ്. ക്ഷീണിച്ച ശരീരം. വിറയ്ക്കുന്ന കാലുകൾ. അവിടുന്നു മുഖം കുത്തി നിലത്തു വീഴുന്നു. മുട്ടുകൾ പൊട്ടി രക്തമൊലിക്കുന്നു. യൂദന്മാർ അവിടുത്തെ പരിഹസിക്കുന്നു. പട്ടാളക്കാർ അടിക്കുന്നു. ജനക്കൂട്ടം ആർപ്പുവിളിക്കുന്നു. അവിടുന്നു മിണ്ടുന്നില്ല. "ഞാൻ സഞ്ചരിയ്ക്കുന്ന വഴികളിൽ അവർ എനിക്കു കെണികൾ വെച്ചു. ഞാൻ വലത്തേയ്ക്ക് തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവർ ആരുമില്ല. ഓടിയൊളിക്കുവാൻ ഇടമില്ല. എന്നെ രക്ഷിക്കുവാൻ ആളുമില്ല. "അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു. നമുക്കുവേണ്ടി അവിടുന്നു സഹിച്ചു." കർത്താവേ, ഞാൻ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്. പലപ്പോഴും കുരിശോടു കൂടെ ഞാനും നിലത്തു വീണുപോകുന്നു. മറ്റുള്ളവർ അതുകണ്ടു പരിഹസിക്കുകയും, എന്റെ വേദന വർദ്ധിപ്പിക്കുകയും ചെയ്യാറുണ്ട്. കർത്താവേ എനിക്കു വീഴ്ചകൾ ഉണ്ടാകുമ്പോൾ എന്നെത്തന്നെ നിയന്ത്രിക്കുവാൻ എന്നെ പഠിപ്പിക്കണമേ. കുരിശു വഹിക്കുവാൻ ശക്തിയില്ലാതെ ഞാൻ തളരുമ്പോൾ എന്നെ സഹായിക്കണമേ.
(1. സ്വർഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ..)
കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ,
ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കണമേ.
(നാലാം സ്ഥലത്തേയ്ക്കു പോകുമ്പോൾ)
വഴിയിൽ കരഞ്ഞു വന്നോരമ്മയെ
തനയൻ തിരിഞ്ഞുനോക്കി
സ്വർഗ്ഗീയ കാന്തി ചിന്തും മിഴികളിൽ
കൂരമ്പു താണിറങ്ങി
"ആരോടു നിന്നെ ഞാൻ സാമ്യപ്പെടുത്തും
കദനപ്പെരും കടലേ
ആരറിഞ്ഞാഴത്തിലല- തല്ലിനിൽക്കുന്ന
നിൻ മനോവേദന
നിൻ കണ്ണുനീരാൽ കഴുകേണമെന്നിൽ
പതിയുന്ന മാലിന്യമെല്ലാം
നാലാം സ്ഥലം
ഈശോ വഴിയിൽ വച്ച് തന്റെ മാതാവിനെ കാണുന്നു
ഈശോമിശിഹായേ,
ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു.
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
കുരിശുയാത്ര മുന്നോട്ടു നീങ്ങുന്നു. ഇടയ്ക്ക് സങ്കടകരമായ ഒരു കൂടികാഴ്ച. അവിടുത്തെ മാതാവു ഓടിയെത്തുന്നു. അവർ പരസ്പരം നോക്കി. കവിഞ്ഞൊഴുകുന്ന നാലു കണ്ണുകൾ. വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങൾ. അമ്മയും മകനും സംസാരിക്കുന്നില്ല. മകന്റെ വേദന അമ്മയുടെ ഹൃദയം തകർക്കുന്നു. അമ്മയുടെ വേദന മകന്റെ ദുഃഖം വർദ്ധിപ്പിക്കുന്നു. നാല്പതാം ദിവസം ഉണ്ണിയെ ദേവാലയത്തിൽ കാഴ്ച വെച്ച സംഭവം മാതാവിന്റെ ഓർമ്മയിൽ വന്നു. "നിന്റെ ഹൃദയത്തിൽ ഒരു വാൾ കടക്കും" എന്നു പരിശുദ്ധനായ ശിമയോൻ അന്നു് പ്രവചിച്ചു. "കണ്ണുനീരോടെ വിതയ്ക്കുന്നവൻ സന്തോഷത്തോടെ കൊയ്യുന്നു". "ഈ ലോകത്തിലെ നിസ്സാരങ്ങളായ സങ്കടങ്ങൾ നമുക്കു നിത്യഭാഗ്യം പ്രദാനം ചെയ്യുന്നു. ദുഃഖസമുദ്രത്തിൽ മുഴുകിയ ദിവ്യ രക്ഷിതാവേ, സഹനത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ അങ്ങേ മാതാവിന്റെ മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ. അങ്ങയുടെയും അങ്ങേ മാതാവിന്റെയും സങ്കടത്തിനു കാരണം ഞങ്ങളുടെ പാപങ്ങൾ ആണെന്നു ഞങ്ങൾ അറിയുന്നു. അവയെല്ലാം പരിഹരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
(1. സ്വർഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ..)
കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ
കർത്താവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കണമേ.
(അഞ്ചാം സ്ഥലത്തേയ്ക്ക് പോകുമ്പോൾ)
കുരിശു ചുമന്നു നീങ്ങും നാഥനെ
ശിമയോൻ തുണച്ചീടുന്നു.
നാഥാ, നിൻ കുരിശു താങ്ങാൻ കൈവന്ന
ഭാഗ്യമേ ഭാഗ്യം.
നിൻ കുരിശെത്രയോ ലോലം,
നിൻ നുകമാനന്ദ ദായകം
അഴലിൽ വീണുഴലുന്നോർ- ക്കവലംബമേകുന്ന
കുരിശേ നമിച്ചിടുന്നു.
സുരലോകനാഥാ നിൻ കുരിശൊന്നു താങ്ങുവാൻ
തരണേ വരങ്ങൾ നിരന്തരം.
അഞ്ചാം സ്ഥലം
ശിമയോൻ ഈശോയെ സഹായിക്കുന്നു
ഈശോമിശിഹായേ,
ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു.
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഈശോ വളരെയധികം തളർന്നു കഴിഞ്ഞു. ഇനി കുരിശോടുകൂടെ മുന്നോട്ടു നീങ്ങുവാൻ ശക്തനല്ല. അവിടുന്നു വഴിയിൽ വെച്ചു തന്നെ മരിച്ചുപോയേക്കുമെന്ന യൂദന്മാർ ഭയന്നു. അപ്പോൾ ശിമയോൻ എന്നൊരാൾ വയലിൽ നിന്നു വരുന്നത് അവർ കണ്ടു. കെവുറീൻകാരനായ ആ മനുഷ്യൻ അലക്സാണ്ടറിന്റെയും റോപ്പോസിന്റെയും പിതാവായിരുന്നു. അവിടുത്തെ കുരിശുചുമക്കാൻ അവർ അയാളെ നിർബന്ധിച്ചു . അവർക്ക് ഈശോയോട് സഹതാപം തോന്നിയിട്ടല്ല, ജീവനോടെ അവിടുത്തെ കുരിശിൽ തറയ്ക്കണമെന്ന് അവർ തീരുമാനിച്ചിരുന്നു. കരുണാനിധിയായ കർത്താവേ, ഈ സ്ഥിതിയിൽ ഞാൻ അങ്ങയെ കണ്ടിരുന്നുവെങ്കിൽ എന്നെത്തന്നെ വിസ്മരിച്ചു ഞാൻ അങ്ങയെ സഹായിക്കുമായിരുന്നു. എന്നാൽ എന്റെ ഈ ചെറിയ സഹോദരന്മാരിൽ ആർക്കെങ്കിലും നിങ്ങൾ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത് എന്ൻ അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. അതിനാൽ ചുറ്റുമുള്ളവരിൽ അങ്ങയെ കണ്ടുകൊണ്ട് കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. അപ്പോൾ ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും, അങ്ങേ പീഡാനുഭവം എന്നിലൂടെ പൂർത്തിയാവുകയും ചെയ്യും.
(1. സ്വർഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ..)
കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ
കർത്താവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കണമേ.
(ആറാം സ്ഥലത്തേയ്ക്കു പോകുമ്പോൾ)
വാടിത്തളർന്നു മുഖം - നാഥന്റെ
കണ്ണുകൾ താണുമങ്ങി
വേറോനിക്കാ മിഴിനീർ തൂകി
ആ ദിവ്യാനനം തുടച്ചു.
മാലാഖമാർക്കെല്ലാ -
മാനന്ദമേകുന്ന മാനത്തെ പൂനിലാവേ
താബോർ മാമല
മേലേ നിൻ മുഖം സൂര്യനെപ്പോലെ മിന്നി.
ഇന്നാമുഖത്തിന്റെ ലാവണ്യമൊന്നാകെ
മങ്ങി, ദുഃഖത്തിൽ മുങ്ങി
ആറാം സ്ഥലം
വെറോനിക്ക മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയ്യുന്നു.
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഭക്തയായ വെറോനിക്കാ മിശിഹായെ കാണുന്നു. അവളുടെ ഹൃദയം സഹതാപത്താൽ നിറഞ്ഞു. അവൾക്ക് അവിടുത്തെ ആശ്വസിപ്പിക്കണം. പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവൾ ഈശോയെ സമീപിക്കുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ. സ്നേഹം പ്രതിബന്ധം അറിയുന്നില്ല. "പരമാർത്ഥഹൃദയർ അവിടുത്തെ കാണും". "അങ്ങിൽ ശരണപ്പെടുന്നവരാരും നിരാശരാവുകയില്ല." അവൾ ഭക്തിപൂർവ്വം തന്റെ തൂവാലയെടുത്തു. രക്തം പുരണ്ട മുഖം വിനയപൂർവ്വം തുടച്ചു. "എന്നോടു സഹതാപിക്കുന്നവരുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു നോക്കി. ആരെയും കണ്ടില്ല. എന്നെയാശ്വസിപ്പിക്കുവാൻ ആരുമില്ല. പ്രവാചകൻ വഴി അങ്ങ് അരുളിച്ചെയ്ത ഈ വാക്കുകൾ എന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരിയ്ക്കുന്നു. സ്നേഹം നിറഞ്ഞ കർത്താവേ, വെറോനിക്കായെപ്പോലെ അങ്ങയോടു സഹതപിക്കുവാനും അങ്ങയെ ആശ്വസിപ്പിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. അങ്ങേ പീഡാനുഭവത്തിന്റെ മായാത്ത മുദ്ര എന്റെ ഹൃദയത്തിൽ പതിക്കണമേ.
(1. സ്വർഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ..)
കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ
കർത്താവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കണമേ.
(ഏഴാം സ്ഥലത്തേയ്ക്കു പോകുമ്പോൾ)
ഉച്ചവെയിലിൽ പൊരിഞ്ഞു - ദുസ്സഹ
മർദ്ദനത്താൽ വലഞ്ഞു
ദേഹം തളർന്നു താണു - രക്ഷകൻ
വീണ്ടും നിലത്തുവീണു
ലോകപാപങ്ങളാണങ്ങളെ വീഴിച്ചു
വേദനിപ്പിച്ചതേവം
ഭാരം നിറഞ്ഞൊരാ ക്രൂശു നിർമ്മിച്ചതെൻ
പാപങ്ങൾ തന്നെയല്ലോ.
താപം കലർന്നങ്ങേ പാദം പുണർന്നു ഞാൻ
കേഴുന്നു കനിയേണമെന്നിൽ.
ഏഴാം സ്ഥലം
ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു
ഈശോമിശിഹായേ,
ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയ്യുന്നു.
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഈശോ ബലഹീനനായി വീണ്ടും നിലത്തു വീഴുന്നു. മുറിവുകളിൽ നിന്നു രക്തമൊഴുകുന്നു. ശരീരമാകെ വേദനിക്കുന്നു. "ഞാൻ പൂഴിയിൽ വീണുപോയി എന്റെ ആത്മാവു ദു:ഖിച്ചു തളർന്നു ചുറ്റുമുള്ളവർ പരിഹസിക്കുന്നു. അവിടുന്ൻ അതൊന്നും ഗണ്യമാക്കുന്നില്ല. എന്റെ പിതാവ് എനിക്ക് തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ?" പിതാവിന്റെ ഇഷ്ടം നിറവേറ്റാനല്ലാതെ അവിടുന്നു മറ്റൊന്നും ആഗ്രഹിക്കുന്നില്ല. മനുഷ്യപാപങ്ങളുടെ ഭാരമെല്ലാം ചുമന്ന മിശിഹായേ, അങ്ങയെ ആശ്വസിപ്പിക്കുവാനായി ഞങ്ങൾ അങ്ങയെ സമീപിക്കുന്നു. അങ്ങയെക്കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ ശക്തിയില്ല. ജീവിതത്തിന്റെ ഭാരത്താൽ ഞങ്ങൾ തളർന്നു വീഴുകയും എഴുന്നേൽക്കുവാൻ കഴിവില്ലാതെ വലയുകയും ചെയ്യുന്നു. അങ്ങേ തൃക്കൈ നീട്ടി ഞങ്ങളെ സഹായിക്കണമേ.
(എട്ടാം സ്ഥലത്തേയ്ക്കു പോകുമ്പോൾ)
ഓർശ്ലേമിൻ പുത്രിമാരേ, നിങ്ങളി
ന്നെന്നെയോർത്തെന്തിനേവം
കരയുന്നു നിങ്ങളെയും സുതരേയും
ഓർത്തോർത്തു കേണുകൊൾവിൻ
വേദന തിങ്ങുന്ന കാലം വരുന്നു
കണ്ണീരണിഞ്ഞകാലം
മലകളേ, ഞങ്ങളെ മൂടുവിൻ വേഗമെ
ന്നാരവം കേൾക്കുമെങ്ങും.
കരൾ നൊന്തു കരയുന്ന നാരീഗണത്തിനു
നാഥൻ സമാശ്വാസമേകി
എട്ടാം സ്ഥലം
ഈശോ മിശിഹാ ഓരം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
ഈശോമിശിഹായേ,
ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു.
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഓർഗ്ഗത്തിന്റെ തെരുവുകൾ ശബ്ദായമാനമായി. പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങൾ വഴിയിലേയ്ക്കു വരുന്നു. അവർക്കു സുപരിചിതനായ ഈശോ കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നു. അവിടുത്തെ പേരിൽ അവർക്കു് അനുകമ്പ തോന്നി. ഓശാന ഞായറാഴ്ചത്തെ ഘോഷയാത്ര അവരുടെ ഓർമ്മയിൽ വന്നു. സൈത്തിൻ കൊമ്പുകളും ജയ് വിളികളും. അവർ കണ്ണുനീർവാർത്തു കരഞ്ഞു. അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു. അവിടുന്ൻ അവരോടു പറയുന്നു: "നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്തു കരയുവിൻ." ഏതാനും വർഷങ്ങൾക്കുള്ളിൽ ഓർശ്നം ആക്രമിക്കപ്പെടും. അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു മരിക്കും. ആ സംഭവം അവിടുന്നു പ്രവചിക്കുകയായിരുന്നു. അവിടുന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു. എളിയവരുടെ സങ്കേതമായ കർത്താവേ, ഞെരുക്കത്തിന്റെ കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ, അങ്ങേ ദാരുണമായ പീഡകൾ ഓർത്ത് ഞങ്ങൾ ദുഃഖിക്കുന്നു. അവയ്ക്ക് കാരണമായ ഞങ്ങളുടെ പാപങ്ങളോർത്ത് കരയുവാനും ഭാവിയിൽ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
1. സ്വർഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ..
കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ
കർത്താവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കേണമേ
(ഒൻപതാം സ്ഥലത്തേയ്ക്കു പോകുമ്പോൾ)
കൈകാലുകൾ കുഴഞ്ഞു നാഥന്റെ
തിരുമെയ് തളർന്നുലഞ്ഞു
കുരിശുമായ് മൂന്നാമതും പൂഴിയിൽ
വീഴുന്നു ദൈവപുത്രൻ
"മെഴുകുപോലെന്നുടെ ഹൃദയമുരുകി
കണ്ണും വരണ്ടുണങ്ങി
താണുപോയ് നാവെന്റെ ദേഹം നുറുങ്ങി
മരണം പറന്നിറങ്ങി
വളരുന്നു ദുഃഖങ്ങൾ തളരുന്നു പൂമേനി
ഉരുകുന്നു കരളിന്റെയുള്ളം
ഒൻപതാം സ്ഥലം
ഈശോ മിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു
ഈശോമിശിഹായേ,
ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു.
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
മുന്നോട്ടു നീങ്ങുവാൻ അവിടുത്തേയ്ക്കു് ഇനി ശക്തിയില്ല. രക്തമെല്ലാം തീരാറായി. തല കറങ്ങുന്നു. ശരീരം വിറയ്ക്കുന്നു. അവിടുന്ൻ അതാ നിലംപതിക്കുന്നു. സ്വയം എഴുന്നേൽക്കുവാൻ ശക്തിയില്ല. ശത്രുക്കൾ അവിടുത്തെ വലിച്ചെഴുന്നേല്പിക്കുന്നു. ബലി പൂർത്തിയാകുവാൻ ഇനി വളരെ സമയമില്ല. അവിടുന്നു നടക്കുവാൻ ശ്രമിക്കുന്നു. “നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാൻ എന്നു ശാവോലിനോട് അരുളിച്ചെയ്ത വാക്കുകൾ ഇപ്പോൾ നമ്മെ നോക്കി അവിടുന്ൻ ആവർത്തിക്കുന്നു. ലോകപാപങ്ങൾക്ക് പരിഹാരം ചെയ്ത കർത്താവേ, അങ്ങേ പീഡകളുടെ മുമ്പിൽ എന്റെ വേദനകൾ എത്ര നിസ്സാരമാകുന്നു. എങ്കിലും ജീവിതഭാരം നിമിത്തം, ഞാൻ പലപ്പോഴും ക്ഷീണിച്ചുപോകുന്നു. പ്രയാസങ്ങൾ എന്നെ അലട്ടിക്കൊണ്ടിരിയ്ക്കുന്നു. ഒരു വേദന തീരും മുമ്പ് മറ്റൊന്നു വന്നുകഴിഞ്ഞു. ജീവിതത്തിൽ നിരാശനാകാതെ അവയെല്ലാം അങ്ങയെ ഓർത്തു സഹിക്കുവാൻ എനിക്കു ശക്തി തരണമേ. എന്തെന്നാൽ എന്റെ ജീവിതം ഇനി എത്ര നീളുമെന്നു് എനിക്കറിഞ്ഞുകൂടാ. ആർക്കും വേല ചെയ്യാൻ പാടില്ലാത്ത രാത്രികാലം അടുത്തു വരികയാണല്ലോ.
(1. സ്വർഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ..)
കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ
കർത്താവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കേണമേ
(പത്താം സ്ഥലത്തേയ്ക്കു പോകുമ്പോൾ)
എത്തീ വിലാപയാത്ര കാൽവരി
ക്കുന്നിൻ മുകൾപ്പരപ്പിൽ
നാഥന്റെ വസ്ത്രമെല്ലാം ശത്രുക്കൾ
ഒന്നായുരിഞ്ഞു നീക്കി
വൈരികൾ തിങ്ങിവരുന്നെന്റെ ചുറ്റിലും
ഘോരമാം ഗർജ്ജനങ്ങൾ
ഭാഗിച്ചെടുത്തന്റെ വസ്ത്രങ്ങളെല്ലാം
പാപികൾ
വൈരികൾ
നാഥാ, വിശുദ്ധി തൻ തൂവെള്ള വസ്ത്രങ്ങൾ
കനിവാർന്നു ചാർത്തേണമെന്നെ
പത്താം സ്ഥലം
ദിവ്യരക്ഷകൻറെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം
ചെയുന്നുഎന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ
അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഗാഗുൽത്തായിൽ എത്തിയപ്പോൾ അവർ അവിടുത്തേയ്ക്കു് മീറ കലർത്തിയ വീഞ്ഞുകൊടുത്തു. എന്നാൽ അവിടുന്നു് അതു് സ്വീകരിച്ചില്ല. അവിടുത്തെ വസ്ത്രങ്ങൾ നാലായി ഭാഗിച്ചു് ഓരോരുത്തർ ഓരോ ഭാഗം എടുക്കുകയും ചെയ്തു. മേലങ്കി തയ്യൽ കൂടാതെ നെയ്യപ്പെട്ടതായിരുന്നു. അതു് ആർക്കു ലഭിക്കണമെന്നു ചിട്ടിയിട്ടു തീരുമാനിക്കാം എന്നു് അവർ പരസ്പരം പറഞ്ഞു. "എന്റെ വസ്ത്രങ്ങൾ അവർ ഭാഗിച്ചെടുത്തു. എന്റെ മേലങ്കിക്കുവേണ്ടി അവർ ചിട്ടിയിട്ടു" എന്നുള്ള തിരുവെഴുത്തു അങ്ങനെ അന്വർത്ഥമായി. രക്തത്താൽ ഒട്ടിപ്പിടിച്ചിരുന്ന വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ടപ്പോൾ ദുസ്സഹമായ വേദനയനുഭവിച്ച മിശിഹായേ, പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി അങ്ങയെ ധരിക്കുവാനും, മറ്റൊരു ക്രിസ്തുവായി ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ.
(1. സ്വർഗ്ഗസ്ഥനായ പിതാവേ.. 1. നന്മ നിറഞ്ഞ മറിയമേ..)
കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ
കർത്താവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കണമേ.
(പതിനൊന്നാം സ്ഥലത്തേയ്ക്കു പോകുമ്പോൾ)
കുരിശിൽ കിടത്തിടുന്നു നാഥന്റെ
കൈകാൽ തറച്ചിടുന്നു
മർത്യനു രക്ഷനൽകാനെത്തിയ
കൈകാലുകൾ
ദിവ്യമാം
കനിവറ്റ വൈരികൾ ചേർന്നു തുളച്ചെന്റെ
കൈകളും കാലുകളും
പെരുകുന്നു വേദന ഉരുകുന്നു ചേതന
നിലയറ്റ നീർക്കയം
മരണം പരത്തിയോരിരുളിൽ കുടുങ്ങി ഞാൻ
ഭയമെന്നെയൊന്നായ് വിഴുങ്ങി
പതിനൊന്നാം സ്ഥലം
ഈശോമിശിഹാ കുരിശിൽ തറയ്ക്കപ്പെടുന്നു
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി തോത്രം ചെയുന്നു.
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഈശോയെ കുരിശിൽ കിടത്തി കൈകളിലും കാലുകളിലും അവർ ആണി തറയ്ക്കുന്നു. ആണിപ്പഴുതുകളിലേയ്ക്കു കൈകാലുകൾ വലിച്ചു നീട്ടുന്നു. ഉഗ്രമായ വേദന. മനുഷ്യനു സങ്കൽപ്പിക്കാൻ കഴിയാത്തവിധം ദുസ്സഹമായ പീഡകൾ. എങ്കിലും അവിടുത്തെ അധരങ്ങളിൽ പരാതിയില്ല. കണ്ണുകളിൽ നൈരാശ്യമില്ല. പിതാവിന്റെ ഇഷ്ടം നിറവേറട്ടെ എന്ൻ അവിടുന്ൻ പ്രാർത്ഥിക്കുന്നു. ലോക രക്ഷകനായ കർത്താവേ, സ്നേഹത്തിന്റെ പുതിയ സന്ദേശവുമായി വന്ന അങ്ങയെ ലോകം കുരിശിൽ തറച്ചു. അങ്ങു ലോകത്തിൽ നിന്നല്ലാത്തതിനാൽ ലോകം അങ്ങയെ ദ്വേഷിച്ചു. യജമാനനേക്കാൾ വലിയ ഭൃത്യനില്ലെന്നു് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. അങ്ങയെ പീഡിപ്പിച്ചവർ ഞങ്ങളെയും പീഡിപ്പിക്കുമെന്നു ഞങ്ങളറിയുന്നു. അങ്ങയോടു കൂടെ കുരിശിൽ തറയ്ക്കപ്പെടുവാനും, ലോകത്തിനു മരിച്ച്, അങ്ങേയ്ക്കുവേണ്ടി മാത്രം ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
(1. സ്വർഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ..
കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ
കർത്താവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കണമേ.
(പന്ത്രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോൾ)
കുരിശിൽ കിടന്നു ജീവൻ പിരിയുന്നു
ഭുവനൈകനാഥനീശോ
സൂര്യൻ മറഞ്ഞിരുണ്ടു നാടെങ്ങും
അന്ധകാരം നിറഞ്ഞു.
"നരികൾക്കുറങ്ങുവാനളയുണ്ടു
പറവയ്ക്കു കൂടുണ്ടു പാർക്കുവാൻ
നരപുത്രനൂഴിയിൽ തലയൊന്നു ചായ്ക്കുവാൻ
ഇടമില്ലൊരേടവും
പുൽക്കൂടുതൊട്ടങ്ങേ പുൽകുന്ന ദാരിദ്ര്യം
കുരിശോളം കൂട്ടായി വന്നു
പന്ത്രണ്ടാം സ്ഥലം
ഈശോമിശിഹാ കുരിശിന്മേൽ തുങ്ങി മരിക്കുന്നു
ഈശോമിശിഹായേ,
ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു.
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
രണ്ടു കള്ളന്മാരുടെ നടുവിൽ അവിടുത്തെ അവർ കുരിശിൽ തറച്ചു. കുരിശിൽ കിടന്നുകൊണ്ട് ശത്രുക്കൾക്കു വേണ്ടി അവിടുന്നു പ്രാർത്ഥിക്കുന്നു. നല്ല കള്ളനെ ആശ്വസിപ്പിക്കുന്നു. മാതാവും മറ്റു സ്ത്രീകളും കരഞ്ഞുകൊണ്ട് കുരിശിനു താഴെ നിന്നിരുന്നു. "ഇതാ നിന്റെ മകൻ" എന്ൻ അമ്മയോടും, "ഇതാ നിന്റെ അമ്മ" എന്ന യോഹന്നാനോടും അവിടുന്ന് അരുളിച്ചെയ്തു. പന്ത്രണ്ടു മണി സമയമായിരുന്നു. "എന്റെ പിതാവേ, അങ്ങേ കൈകളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു, എന്നരുളിച്ചെയ്ത് അവിടുന്ൻ മരിച്ചു. പെട്ടെന്ന സൂര്യൻ ഇരുണ്ടു, മൂന്നു മണിവരെ ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു. ദേവാലയത്തിലെ തിരശീല നടുവേ കീറിപ്പോയി. ഭൂമിയിളകി. പാറകൾ പിളർന്നു. പ്രേതാലയങ്ങൾ തുറക്കപ്പെട്ടു. ശതാധിപൻ ഇതെല്ലാം കണ്ട് ദൈവത്തെ സ്തുതിച്ചുകൊണ്ടു് "ഈ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാനായിരുന്നു" എന്നു് വിളിച്ചുപറഞ്ഞു. കണ്ടു നിന്നവർ മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി. "എനിക്ക് ഒരു മാമ്മോദീസാ മുങ്ങുവാനുണ്ട്. അത് പൂർത്തിയാകുന്നതുവരെ ഞാൻ അസ്വസ്ഥനാകുന്നു." കർത്താവേ, അങ്ങ് ആഗ്രഹിച്ച മാമ്മോദീസാ അങ്ങ് മുങ്ങിക്കഴിഞ്ഞു. അങ്ങേ ദഹനബലി അങ്ങ് പൂർത്തിയാക്കി. എന്റെ ബലിയും ഒരിക്കൽ പൂർത്തിയാകും. ഞാനും ഒരു ദിവസം മരിക്കും. അന്ൻ അങ്ങയെപ്പോലെ ഇപ്രകാരം പ്രാർത്ഥിക്കുവാൻ എന്നെ അനുവദിക്കണമേ. എന്റെ പിതാവേ, ഭൂമിയിൽ ഞാൻ അങ്ങയെ മഹത്വപ്പെടുത്തി. എന്നെ ഏല്പിച്ചിരുന്ന ജോലി ഞാൻ പൂർത്തിയാക്കി. ആകയാൽ അങ്ങേപ്പക്കൽ എന്നെ മഹത്വപ്പെടുത്തണമേ.
(1. സ്വർഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ..)
കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ
കർത്താവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കണമേ.
(പതിമൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോൾ)
അരുമസുതന്റെ മേനി - മാതാവു
മടിയിൽക്കിടത്തീടുന്നു
അലയാഴിപോലെ നാഥേ, നിൻ ദുഃഖം
അതിരു കാണാത്തതല്ലോ
പെരുകുന്ന സന്താപമുനയേറ്റഹോ നിന്റെ
ഹൃദയം പിളർന്നുവല്ലോ
ആരാരുമില്ല തെല്ലാശ്വാസമേകുവാൻ
ആകുലനായികേ
"മുറ്റുന്ന ദുഃഖത്തിൽ
ചുറ്റും തിരഞ്ഞു ഞാൻ
കിട്ടീലൊരാശ്വാസമെങ്ങും"
പതിമൂന്നാം സ്ഥലം
മിശിഹായുടെ മൃതദേഹം മാതാവിൻറെ മടിയിൽ കിടത്തുന്നു
ഈശോമിശിഹായേ,
ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു.
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
അന്നു് വെള്ളിയാഴ്ചയായിരുന്നു. പിറ്റേന്നു് ശാബതമാകും. അതുകൊണ്ടു് ശരീരങ്ങൾ രാത്രി കുരിശിൽ കിടക്കാൻ പാടില്ലെന്നു യൂദന്മാർ പറഞ്ഞു. എന്തെന്നാൽ ആ ശാബതം വലിയ ദിവസമായിരുന്നു. തന്മൂലം കുരിശിൽ തറയ്ക്കപ്പെട്ടവരുടെ കണങ്കാലുകൾ തകർത്തു ശരീരം താഴെയിറക്കണമെന്ന് അവർ പീലാത്തോസിനോടു് ആവശ്യപ്പെട്ടു. ആകയാൽ പടയാളികൾ വന്നു മിശിഹായോടുകൂടെ കുരിശിൽ തറയ്ക്കപ്പെട്ടിരുന്ന രണ്ടു പേരുടെയും കണങ്കാലുകൾ തകർത്തു. ഈശോ പണ്ടേ മരിച്ചുകഴിഞ്ഞിരുന്നു എന്നു കണ്ടതിനാൽ അവിടുത്തെ കണങ്കാലുകൾ തകർത്തില്ല. എങ്കിലും പടയാളികളിൽ ഒരാൾ കുന്തം കൊണ്ടു് അവിടുത്തെ വിലാപ്പുറത്തു കുത്തി. ഉടനെ അവിടെ നിന്നു രക്തവും വെള്ളവും ഒഴുകി. അനന്തരം മിശിഹായുടെ മൃതദേഹം കുരിശിൽ നിന്നിറക്കി അവർ മാതാവിന്റെ മടിയിൽ കിടത്തി. ഏറ്റം വ്യാകുലയായ മാതാവേ, അങ്ങേ വത്സല പുത്രൻ മടിയിൽ കിടന്നുകൊണ്ടു മൂകമായ ഭാഷയിൽ അന്ത്യയാത്ര പറഞ്ഞപ്പോൾ അങ്ങു് അനുഭവിച്ച സങ്കടം ആർക്കു വിവരിക്കാൻ കഴിയും? ഉണ്ണിയായി പിറന്ന ദൈവകുമാരനെ ആദ്യമായി കൈയിലെടുത്തതു മുതൽ ഗാഗുൽത്താവരെയുള്ള സംഭവങ്ങൾ ഓരോന്നും അങ്ങേ ഓർമ്മയിൽ തെളിഞ്ഞു നിന്നു. അപ്പോൾ അങ്ങു് സഹിച്ച പീഡകളെയോർത്തു ജീവിത ദുഃഖത്തിന്റെ ഏകാന്തനിമിഷങ്ങളിൽ ഞങ്ങളെ ധൈര്യപ്പെടുത്തി ത്തിയാശ്വസിപ്പിക്കണമേ.
(1. സ്വർഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ..)
കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ
കർത്താവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കണമേ.
(പതിനാലാം സ്ഥലത്തേയ്ക്കു പോകുമ്പോൾ)
നാഥന്റെ ദിവ്യദേഹം വിധിപോലെ
സംസ്ക്കരിച്ചീടുന്നിതാ
വിജയം വിരിഞ്ഞു പൊങ്ങും ജീവന്റെ
ഉറവയാണാ കുടീരം
മൂന്നു നാൾ മത്സ്യത്തിനുള്ളിൽ ക്കഴിഞ്ഞൊരു
യൗനാൻ പ്രവാചകൻ പോൽ
ക്ലേശങ്ങളെല്ലാം പിന്നിട്ടു നാഥൻ
മൂന്നാം ദിനമുയിർക്കും.
പ്രഭയോടുയിർത്തങ്ങേ
വരവേല്പിനെത്തീടാൻ
വരമേകണേ ലോകനാഥാ
പതിനാലാം സ്ഥലം
ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു
ഈശോമിശിഹായേ,
ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയ്യുന്നു.
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
അനന്തരം പീലാത്തോസിന്റെ അനുവാദത്തോടെ റാംസാക്കാരനായ ഔസേപ്പ് ഈശോയുടെ മൃതദേഹം ഏറ്റെടുത്തു. നൂറു റാത്തലോളം സുഗന്ധകൂട്ടുമായി നിക്കൊദേമൂസും അയാളുടെ കൂടെ വന്നിരുന്നു. യൂദന്മാരുടെ ആചാരമനുസരിച്ചു കച്ചകളും പരിമളദ്രവ്യങ്ങളും കൊണ്ടു ശരീരം പൊതിഞ്ഞു. ഈശോയെ കുരിശിൽ തറച്ചിടത്ത് ഒരു തോട്ടവും, അവിടെ ഒരു പുതിയ കല്ലറയുമുണ്ടായിരുന്നു. ശാബതം ആരംഭിച്ചിരുന്നതുകൊണ്ടും കല്ലറ അടുത്തായിരുന്നതുകൊണ്ടും, അവർ ഈശോയെ അവിടെ സംസ്ക്കരിച്ചു. "അങ്ങ് എന്റെ ആത്മാവിനെ പാതാളത്തിൽ തള്ളുകയില്ല. അങ്ങേ പരിശുദ്ധൻ അഴിഞ്ഞു പോകുവാൻ അനുവദിക്കുകയുമില്ല." അനന്തമായ പീഡകൾ സഹിച്ച് മഹത്വത്തിലേയ്ക്കു പ്രവേശിച്ച മിശിഹായേ, അങ്ങയോടുകൂടി മരിക്കുന്നവർ അങ്ങയോടുകൂടി ജീവിക്കുമെന്നും ഞങ്ങൾ അറിയുന്നു. മാമ്മോദീസാ വഴിയായി ഞങ്ങളും അങ്ങയോടുകൂടെ സംസ്ക്കരിക്ക പ്പെട്ടിരിക്കയാണല്ലോ. രാവും പകലും അങ്ങേ പീഡാനുഭവത്തെപ്പറ്റി ചിന്തിച്ചു കൊണ്ട് പാപത്തിനു മരിച്ചവരായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
(1. സ്വർഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ..)
കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ
കർത്താവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കണമേ.
സമാപന ഗാനം
ലോകത്തിലാഞ്ഞു വീശി സത്യമാം
നാകത്തിൻ ദിവ്യകാന്തി
സ്നേഹം തിരഞ്ഞിറങ്ങി പാവന
സ്നേഹപ്രകാശതാരം.
നിന്ദിച്ചു മർത്യനാ സ്നേഹ തിടമ്പിനെ
നിർദ്ദയം ക്രൂശിലേറ്റി
നന്ദിയില്ലാത്തവർ
ചിന്തയില്ലാത്തവർ
നാഥാ, പൊറുക്കേണമേ.
നിൻ പീഡയോർത്തോർത്തു കണ്ണീരൊഴുക്കുവാൻ
നൽകേണമേ നിൻ വരങ്ങൾ
സമാപന പ്രാർത്ഥന
നീതിമാനായ പിതാവേ, അങ്ങയെ രഞ്ജിപ്പിക്കുവാൻ സ്വയം ബലിവസ്തുവായിത്തീർന്ന പ്രിയപുത്രനെ തൃക്കൺ പാർക്കേണമേ. ഞങ്ങൾക്കു വേണ്ടി മരണം വരിച്ച അങ്ങേ പുത്രനെ സ്വീകരിച്ചു കൊണ്ടു ഞങ്ങളുടെ പാപങ്ങൾ പൊറുക്കുകയും, ഞങ്ങളോടു രമ്യപ്പെടുകയും ചെയ്യണമേ. അങ്ങേ തിരുക്കുമാരൻ ഗാഗുൽത്തായിൽ ചിന്തിയ തിരുരക്തം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ആ തിരുരക്തത്തെയോർത്തു ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ. ഞങ്ങളുടെ പാപം വലുതാണെന്നു് ഞങ്ങളറിയുന്നു. എന്നാൽ അങ്ങേ കാരുണ്യം അതിനേക്കാൾ വലുതാണല്ലോ. ഞങ്ങളുടെ പാപങ്ങൾ കണക്കിലെടുക്കുമ്പോൾ അവയ്ക്കു വേണ്ടിയുള്ള ഈ പരിഹാരബലിയെയും ഗൗനിക്കേണമേ. ഞങ്ങളുടെ പാപങ്ങൾ നിമിത്തം അങ്ങേ പ്രിയപുത്രൻ ആണികളാൽ തറയ്ക്കപ്പെടുകയും കുന്തത്താൽ കുത്തപ്പെടുകയും ചെയ്തു. അങ്ങേ പ്രസാദിപ്പിക്കുവാൻ അവിടുത്തെ പീഡകൾ ധാരാളം മതിയല്ലോ. തന്റെ പുത്രനെ ഞങ്ങൾക്ക് നൽകിയ പിതാവിനു സ്തുതിയും കുരിശുമരണത്താൽ ഞങ്ങളെ രക്ഷിച്ച പുത്രന് ആരാധനയും രക്ഷണകൃത്യം പൂർത്തിയാക്കിയ പരിശുദ്ധാത്മാവിനു സ്തോത്രവു മുണ്ടായിരിക്കട്ടെ. ആമേൻ.
(1. സ്വർഗ്ഗസ്ഥനായ പിതാവേ.. 1. നന്മനിറഞ്ഞ മറിയമേ..)
മനസ്താപ പ്രകരണം
എന്റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാൻ യോഗ്യനായ അങ്ങയ്ക്കെതിരായി പാപം ചെയ്തു പോയതിനാൽ പൂർണ്ണ ഹൃദയത്തോടെ ഞാൻ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാൻ സ്നേഹിക്കുന്നു എന്റെ പാപങ്ങളാൽ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വർഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിനു അർഹനായി അർഹയായി തീർന്നതിനാലും ഞാൻ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവര സഹായത്താൽ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലിൽ പാപം ചെയ്യുകയില്ലെന്നും ദൃഢമായി ഞാൻ പ്രതിജ്ഞ ചെയ്യുന്നു എങ്കിലും ഒരു പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കുവാനും ഞങ്ങൾ സന്നദ്ധരായിരിക്കുന്നു. ആമ്മേൻ